ഖമീസ് മുശൈത്ത്- കോവിഡ് ബാധിച്ച് സൗദി ജർമ്മൻ ഹോസ്പിറ്റലിൽ ചികിൽത്സയിൽ ആയിരുന്ന തൃശ്ശൂർ കുന്ദംകുളം പന്നിത്തടം വൈശ്യം വീട്ടിൽ മുത്തു എന്ന മുസ്തഫയുടെ ഭാര്യ റഹ്മത്ത് മുത്തു(53) മരിച്ചു. ഖമീസ് മുശൈത്തിലെ പ്രമുഖ ഹോസ്പിറ്റലായ ഷിഫ അൽ ജൂനൂബ് പോളിക്ലിക്‌നിക് മനേജർ മുസ്തഫയുടെ ഭാര്യയാണ് . നിരവധി വർഷമായി ഖമീസിൽ താമസമായതിനാൽ മലയാളികൾക്കിടയിൽ താത്ത എന്നപേരിലാണ് അറിയപ്പെടുന്നത്. മക്കൾ:റഷീദ,റിയാസ്,മുഫീദ,ഫാത്തിമ്മ റൂബി.മരുമക്കൾ:ജലീജ്,റിൻഷി,നിസാം.