മസ്‌കത്ത്- ഒമാനില്‍ ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടിപാര്‍ലറുകളും ജിംനേഷ്യങ്ങളും തുറന്നു പ്രവര്‍ത്തിക്കാന്‍ സുപ്രീം കമ്മിറ്റി അനുമതി നല്‍കി. അഞ്ച് മാസത്തില്‍ ഏറെയായി അടഞ്ഞുകിടക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ ബുധനാഴ്ച മുതല്‍ പുനരാരംഭിക്കും.
റസ്റ്റോറന്റുകള്‍, ഹോട്ടലുകളിലെ കോണ്‍ഫറന്‍സ് റൂമുകള്‍, ഒട്ടക പന്തയ വേദികള്‍, ലേസര്‍ ചികിത്സാ കേന്ദ്രങ്ങള്‍, പരമ്പരാഗത ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവക്കും പ്രവര്‍ത്തനാനുമതിയുണ്ട്.
വിവിധ മേഖലകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് കഴിഞ്ഞ ആഴ്ചകളില്‍ അനുമതി നല്‍കിയിരുന്നെങ്കിലും ചില മേഖലകളുടെ വിലക്ക് തുടരുകയായിരുന്നു. രാജ്യം ഇതോടെ പൂര്‍ണമായി സാധാരണ നിലയിലേക്ക് മാറും.