ദുബായ്- സ്വകാര്യ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ പ്രവേശനത്തിനായി കോവിഡ് ടെസ്റ്റ് നടത്തേണ്ടതില്ലെന്ന് അധികൃതര്‍. ദ നോളജ് ആന്റ് ഹ്യൂമന്‍ ഡവലപ്‌മെന്റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. അതോറിറ്റിക്ക് കീഴില്‍ 200 ലേറെ സ്‌കൂളുകളുണ്ട്. എല്ലാ അധ്യാപക-അനധ്യാപക ജീവനക്കാര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാണെന്നും അതോറിറ്റി അറിയിച്ചു.
ഷാര്‍ജയില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. അബുദാബിയില്‍ 12 വയസ്സിന് മുകളിലുള്ള എല്ലാവരും പരിശോധനക്ക് വിധേയരാകണം. ഹൈസ്‌കൂള്‍ ക്ലാസുകള്‍ സെപ്റ്റംബര്‍ അവസാനത്തിലോ ഒക്ടോബര്‍ ആദ്യ വാരത്തിലോ മാത്രമേ ആരംഭിക്കൂ.