തിരുവനന്തപുരം- വിമാനത്താവളം സ്വകാര്യവത്ക്കരണത്തിനെതിരെയുള്ള പ്രമേയം തിങ്കളാഴ്ച രാവിലെ നിയമസഭയില്‍ അവതരിപ്പിക്കും. സര്‍വകക്ഷിയോഗത്തിന്റെ തീരുമാനപ്രകാരമാണ് പ്രമേയമെങ്കിലും യു.ഡി.എഫ് വിട്ടുനില്‍ക്കാനാണ് സാധ്യത.
പ്രമേയത്തിന് യു.ഡി.എഫ് പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും കണ്‍സള്‍ട്ടന്‍സി വിഷയത്തില്‍ അദാനിയുമായി സംസ്ഥാന സര്‍ക്കാര്‍ കൈകോര്‍ത്തെന്ന വിവരം പുറത്ത് വന്നതോടെ തീരുമാനത്തില്‍നിന്ന് യു.ഡി.എഫ് പിന്‍മാറാന്‍ ആലോചിക്കുകയാണ്. അന്തിമതീരുമാനം രാവിലെ മാത്രമേ ഉണ്ടാകൂ.