Sorry, you need to enable JavaScript to visit this website.

തിരുവനന്തപുരത്ത് ചെങ്കൊടിയേന്തി ബി.ജെ.പി കൗണ്‍സിലര്‍ 

തിരുവനന്തപുരം- കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സി.പി.എം. നടത്തിയ പ്രക്ഷോഭത്തില്‍ പങ്കെടുത്ത ബി.ജെ.പി. കൗണ്‍സിലരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്ത് ബിജെപി. തിരുവനന്തപുരം കോര്‍പറേഷനിലെ പാലകുളങ്ങര വാര്‍ഡ് കൗണ്‍സിലര്‍ വിജയകുമാരിയാണ് പ്രക്ഷോഭത്തില്‍ പങ്കെടുത്തത്. വിജയകുമാരിക്കൊപ്പം കുടുംബാംഗങ്ങളും പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. വാര്‍ഡ് പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി തന്നെ ഒറ്റപ്പെടുത്തിയെന്നും വികസന പ്രവര്‍ത്തനങ്ങളില്‍ എതിരാളികളക്കൊപ്പം നില്‍ക്കുന്ന സമീപനം വാര്‍ഡിലെ ബി.ജെ.പി. പ്രവര്‍ത്തകര്‍ സ്വീകരിച്ചെന്നും വിജയകുമാരി പ്രതികരിച്ചു.  കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിജയകുമാരി വാര്‍ഡ് പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലെന്നും ഇവര്‍ക്ക് മുമ്പ് എ.ഐ.വൈ.എഫ്. ബന്ധമുണ്ടായിരുന്നെന്നും ബി.ജെ.പി. ജില്ലാനേതൃത്വം പറഞ്ഞു.
 

Latest News