റിയാദ്- സ്‌ഫോടക വസ്തുക്കള്‍ നിറച്ച് സൗദി അറേബ്യ ലക്ഷ്യമിട്ട് ഹൂത്തികള്‍ അയച്ച ആളില്ലാ വിമാനം തകര്‍ത്തതായി അറബ് സഖ്യസേന അറിയിച്ചു.
ഞായറാഴ്ച പുലര്‍ച്ചെ അയച്ച ഡ്രോണ്‍ യെമന്‍ ആകാശത്തുവെച്ച് തന്നെ തകര്‍ക്കാന്‍ സാധിച്ചുവെന്ന് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികിയെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ശനിയാഴ്ച സൗദിയിലെ തെക്കന്‍ മേഖല ലക്ഷ്യമിട്ട് ഹൂത്തികള്‍ തൊടുത്ത മിസൈല്‍ സഖ്യസേന തകര്‍ത്തിരുന്നു. ജിസാന്‍ ലക്ഷ്യമിട്ട് വന്ന മിസൈലാണ് തകര്‍ത്തത്.