റിയാദ്- വിദേശങ്ങളില്‍ കുടുങ്ങിപ്പോയവര്‍ക്കായുള്ള വന്ദേഭാരത് മിഷന്‍ അഞ്ചാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി കേരളത്തിലേക്ക് രണ്ട് വിമാനങ്ങള്‍ പ്രഖ്യാപിച്ചു.
ഈ മാസം 27 ന് ദമാമില്‍നിന്ന് തിരുവനന്തപുരത്തേക്കും 28ന് ദമാമില്‍നിന്ന് കോഴിക്കേട്ടേക്കുമാണ് സര്‍വീസുകളൈന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.
ഇന്‍ഡിഗോ വിമാനത്തില്‍ 1030 റിയാലാണ് ടിക്കറ്റ് നിരക്ക്. എംബസി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് റിയാദിലും അല്‍കോബറിലുമുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഓഫീസുകളില്‍നിന്ന് ടിക്കറ്റ് വാങ്ങാം.