മലപ്പുറം - വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി കെ.എൻ.എ. ഖാദർ വിജയിച്ചു. 23310വോട്ടുകളുടെ ഭൂരിപക്ഷമാണ് ഖാദറിന് ലഭിച്ചത്.
65227 വോട്ടുകൾ ഖാദറിനു ലഭിച്ചപ്പോൾ ഇടതു സ്ഥാനാർഥി പി.പി.ബഷീറിന് 41917 വോട്ട് ലഭിച്ചിട്ടുണ്ട്. എസ്.ഡി.പി.ഐയുടെ അഡ്വ. കെ.സി. നസീർ 8648 വോട്ട് നേടി മൂന്നാം സ്ഥാനത്തായപ്പോൾ ബി.ജെ.പിയുടെ ജിനചന്ദ്രൻ മാസ്റ്റർക്ക് നാലാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. 5728 വോട്ടാണ് ബി.ജെ.പിക്ക് ലഭിച്ചത്.
എല്ലാ പഞ്ചായത്തുകളിലും യു.ഡി.എഫിന് വോട്ടുകുറഞ്ഞതായി കണക്കുകൾ സൂചിപ്പിക്കുന്നു.
ലോക്‌സഭാംഗമായതിനെത്തുടർന്ന് മുസ്ലിം ലീഗിലെ പി.കെ.കുഞ്ഞാലിക്കുട്ടി രാജിവെച്ച സീറ്റിലേക്കാണ് തെരഞ്ഞെടുപ്പു വേണ്ടിവന്നത്.