ദുബായ്- ദുബായില്‍നിന്നു ഇന്ത്യയിലേക്ക് ഫ്‌ളൈ ദുബായ് വിമാനത്തില്‍ വരുന്നവര്‍ക്ക് കോവിഡ് 19 റാപ്പിഡ് പരിശോധന വേണ്ടെന്ന് എയര്‍ലൈന്‍സ് അധികൃതര്‍. ഇനിയൊരു അറിയിപ്പ് വരുന്നതുവരെ ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ വിമാനടിക്കറ്റ് മാത്രം മതിയാകുമെന്നും എയര്‍ലൈന്‍ അധികൃതര്‍ സര്‍ക്കുലറില്‍ വ്യക്തമാക്കി.
ഫ്‌ളൈ ദുബായ് മാത്രമാണ് നിലവില്‍ ഇത്തരത്തില്‍ ഒരു വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. മറ്റു എയര്‍ലൈന്‍സുകളില്‍ നേരത്തെയുള്ള നടപടി ക്രമങ്ങള്‍ തുടരും. നേരത്തെ, ഇന്ത്യയിലേക്ക് പോകും മുമ്പ് പി.സി.ആര്‍ പരിശോധനാ ഫലം വേണമെന്ന് കോണ്‍സുല്‍ ജനറല്‍ ഓഫ് ഇന്ത്യയും വ്യക്തമാക്കിയിരുന്നു.
ദുബായ് വിമാനത്താവളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മാത്രമാണ് ഈ സൗകര്യമുള്ളത്. അബുദാബി, ഷാര്‍ജ വിമാനത്താവളങ്ങളില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനങ്ങള്‍ വഴി ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.