തിരുവനന്തപുരം- മുഖ്യമന്ത്രിയുടെ വിദേശ യാത്ര സംഘത്തിൽ സ്വപ്‌ന ഉൾപ്പെട്ടത് എങ്ങിനെയെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 2017 മുതൽ നടക്കുന്ന രാജ്യദ്രോഹ പ്രവർത്തനം മുഖ്യമന്ത്രി അറിഞ്ഞില്ല എന്ന് പറയുന്നത് ഞെട്ടിക്കുന്നതാണെന്നും ചെന്നിത്തല പറഞ്ഞു. ലൈഫ് മിഷനും റെഡ് ക്രസന്റും തമ്മിൽ ഒപ്പിട്ട ധാരണാപത്രത്തിന്റെ പകർപ്പ് ഇതേവരെയും നൽകാൻ മുഖ്യമന്ത്രി നൽകിയിട്ടില്ല. എട്ടുദിവസം മുമ്പാണ് ധാരണാപത്രം ആവശ്യപ്പെട്ട് കത്ത് നൽകിയത്. വടക്കാഞ്ചേരിയിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ സുരക്ഷാപരിശോധന നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. വിദേശഫണ്ട് സംബന്ധിച്ച വിവരങ്ങൾ മുഖ്യമന്ത്രി പുറത്തുവിടണം. ഫയലുകൾ നശിപ്പിച്ചോ എന്ന കാര്യം പരിശോധിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.