റിയാദ്- ജിസാന്‍ പ്രവിശ്യയിലെ അതിര്‍ത്തി ഗ്രാമം ലക്ഷ്യമിട്ട് ഹൂത്തി മിലീഷ്യകള്‍ ഇന്നലെ നടത്തിയ ഷെല്ലാക്രമണത്തില്‍ സമീപത്തായി സ്ഥിതി ചെയ്യുന്ന രണ്ടു വീടുകള്‍ക്കും ഒരു വാഹനത്തിനും കേടുപാടുകള്‍ സംഭവിച്ചു.
പരിക്കോ ആളപായമോ ഉണ്ടായിട്ടില്ലെന്ന് ജിസാന്‍ സിവില്‍ ഡിഫന്‍സ് വക്താവ് പറഞ്ഞു.