Sorry, you need to enable JavaScript to visit this website.

ലൈസൻസില്ലാത്ത വെറ്ററിനറി ക്ലിനിക് അടപ്പിച്ചു

ജിദ്ദയിലെ വെറ്ററിനറി സ്ഥാപനങ്ങളിൽ ജിദ്ദ പരിസ്ഥിതി, ജല, കൃഷി ഓഫീസ് ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തുന്നു. 

ജിദ്ദ - ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന വെറ്ററിനറി ക്ലിനിക് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ഓഫീസ് ഉദ്യോഗസ്ഥർ അടപ്പിച്ചു. മറ്റേതാനും സ്ഥാപനങ്ങൾക്ക് പിഴകൾ ചുമത്തുകയും ചെയ്തു. വെറ്ററിനറി ഡോക്ടർമാർക്കും വിദഗ്ധർക്കും ലൈസൻസില്ലാതിരിക്കൽ, ലൈസൻസിന് പുറത്തുള്ള മേഖലയിൽ പ്രവർത്തിക്കൽ, മൃഗ സംരക്ഷണ നിയമം പാലിക്കാതിരിക്കൽ എന്നീ നിയമ ലംഘനങ്ങൾക്കാണ് ഈ സ്ഥാപനങ്ങൾക്ക് പിഴകൾ ചുമത്തിയത്. 
നിയമ ലംഘനങ്ങൾ നടത്തുന്ന വെറ്ററിനറി സ്ഥാപനങ്ങളെ കുറിച്ച് 8002472220 എന്ന നമ്പറിൽ ബന്ധപ്പെട്ട് സൗദി പൗരന്മാരും വിദേശികളും അറിയിക്കണമെന്ന് ജിദ്ദ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ഓഫീസ് മേധാവി എൻജിനീയർ ആദിൽ അൽശൈഖ് എല്ലാവരോടും ആവശ്യപ്പെട്ടു. 

 

Latest News