റിയാദ് - സൗദിയിൽ ഇതിനകം ആയിരക്കണക്കിന് ഡ്രോണുകൾക്ക് ലൈസൻസുകൾ നൽകിയതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വക്താവ് ഇബ്രാഹിം അൽറുഅസാ വ്യക്തമാക്കി. വാണിജ്യ, വിനോദ ആവശ്യങ്ങൾക്കുള്ള ഡ്രോണുകൾക്ക് ലൈസൻസുകൾ നൽകിയിട്ടുണ്ട്. ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നവർ ലൈസൻസ് നിർദേശങ്ങളും വ്യവസ്ഥകളും പാലിക്കാതിരിക്കുന്നത് നിയമ, ശിക്ഷാ നടപടികൾ വിളിച്ചുവരുത്തും. ലൈസൻസില്ലാതെ ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നത് ഒരു വർഷം വരെ തടവും ഒരു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കുന്ന കുറ്റമാണെന്നും ഇബ്രാഹിം അൽറുഅസാ പറഞ്ഞു.