റിയാദ്- പ്രകൃതിദുരന്തങ്ങള്‍ തുടര്‍ക്കഥയായ സുഡാനില്‍ കിംഗ് സല്‍മാന്‍ സെന്റര്‍ ഫോര്‍ റിലീഫ് ആന്റ് ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ധനസഹായത്തോടെ സ്ഥാപിതമായ അത്യാധുനിക കാലാവസ്ഥാ പ്രവചന കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. ഫുഡ് ആന്റ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ (എഫ്.എ.ഒ) സഹകരണത്തോടെയാണ് സെന്റര്‍ സ്ഥാപിച്ചത്.
പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കാന്‍ സഹായിക്കുന്ന അത്യാധുനിക ഉപകരണങ്ങള്‍ അടങ്ങുന്ന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ വിദഗ്ധസംഘത്തെ കിംഗ് സല്‍മാന്‍ റിലീഫ് സെന്ററും എഫ്.എ.ഒവും കൈകോര്‍ക്കും. സോമാലിയന്‍ ഹ്യൂമന്‍ റിസോഴ്‌സ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റഅ മന്ത്രാലയത്തിന്റെ ശേഷി വര്‍ധിപ്പിക്കുകയാണ് പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം.
രാജ്യത്തെ പ്രഥമ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം യാഥാര്‍ഥ്യമാക്കിയതിന് കിംഗ് സല്‍മാന്‍ റിലീഫ് സെന്ററിന് കൃതജ്ഞത പ്രകടിപ്പിക്കുന്നതായി സുഡാന്‍ മാനവവിഭവശേഷി മന്ത്രി ഹംസ സഈദ് അറിയിച്ചു. രാജ്യത്തെ തീരദേശങ്ങളില്‍ ശക്തമായ കാറ്റ് വീശുമെന്ന്
കേന്ദ്രത്തിലെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയതിനാല്‍ മുന്‍കരുതല്‍ എടുക്കാനും അത്യാഹിതം ഒഴിവാക്കാനും സാധിച്ചതായി കാലാവസ്ഥാപ്രവചന വിഭാഗം മേധാവി ഖിദ്ര്‍ ശൈഖ് മുഹമ്മദ് വ്യക്തമാക്കി.