കൊച്ചി- സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്‌ന സുരേഷിന്റെ ലോക്കർ സംബന്ധിച്ച് ദുരൂഹതയെന്ന് അന്വേഷണ ഏജൻസി. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറാണ് ലോക്കർ എടുക്കാൻ സഹായിച്ചത്. ഈ എക്കൗണ്ടിൽനിന്ന് നിരവധി തവണ പണം എടുത്തുവെന്നും അന്വേഷണ ഏജൻസി വെളിപ്പടുത്തി. 2018 നവംബറിലാണ് ലോക്കർ തുടങ്ങിയത്. 2019 ജൂലൈയിൽ നയതന്ത്ര ചാനൽ വഴി സ്വർണ്ണക്കള്ളക്കടത്ത് തുടങ്ങുകയും ചെയ്തു. അതേസമയം, തനിക്ക് ഇടപാടുകളിൽ പങ്കില്ലെന്നും ശിവശങ്കറിന്റെ നിർദ്ദേശം അംഗീകരിക്കുക മാത്രമാണ് ചെയ്തതെന്നും ശിവശങ്കറിന്റെ സെക്രട്ടറി വേണുഗോപാൽ പറഞ്ഞു. സ്വപ്‌ന നിർദ്ദേശിച്ചവരുടെ അടുത്ത് പണം നൽകിയെന്നും വേണുഗോപാൽ വ്യക്തമാക്കി.