കൊറോണ ആശങ്കകളെ വിജയകരമായി പ്രതിരോധിച്ച് അതിവേഗം സാധാരണ ജീവിതത്തിലേക്കു മാറിക്കൊണ്ടിരിക്കുന്ന യുഎഇയിലേക്ക് തിരിച്ചു പോകാന്‍ പ്രവാസികള്‍ക്ക് ഇപ്പോള്‍ കഴിയുമെങ്കിലും പലര്‍ക്കും ഇതു സംബന്ധിച്ച സംശയങ്ങളും ആശയക്കുഴപ്പങ്ങളും ബാക്കിയാണ്. റെസിഡന്റ് പെര്‍മിറ്റ് ഉള്ളവര്‍ക്ക് തിരികെ യുഎഇയിലേക്കു പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനു മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആദ്യമായി യാത്രാ അനുമതി ഉണ്ടോ എന്ന് പരിശോധിക്കുകയാണ് വേണ്ടത്.
ഇതിനായി ഈ അഞ്ചു കാര്യങ്ങള്‍ അറിഞ്ഞിരിക്കാം
1. യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് ഔദ്യോഗിക വെബ്‌സൈറ്റിലെ ഈ ലിങ്കില്‍ ( smartservices.ica.gov.ae/echannels/web/client/default.html#/fileValidity ) ക്ലിക്ക് ചെയ്യുക.
2. എമിറേറ്റ്‌സ് ഐഡി വിവരങ്ങളോ പാസ്‌പോര്‍ട്ട് നമ്പറോ ഉപയോഗിച്ച് ഈ ഫോം പൂരിപ്പിക്കുക. ശേഷം പേജിനു താഴെയുള്ള സെര്‍ച് ബട്ടന്‍ ക്ലിക്ക് ചെയ്താല്‍ അവിടെ തന്നെ റിസള്‍ട്ട് കാണിക്കും.
3. നൽകിയ വിവരങ്ങള്‍ സിസ്റ്റം പരിശോധിക്കുകയും നിങ്ങള്‍ക്ക് യാത്രാ ചെയ്യാന്‍ അനുമതിയുണ്ടെങ്കില്‍ അത് പച്ച നിറത്തിലുള്ള അറിയിപ്പായും അനുമതി ഇല്ലെങ്കില്‍ ചുവപ്പ് നിറത്തിലുള്ള അറിയിപ്പായും പേജിനു താഴെ കാണിക്കും. യാത്രാ അനുമതി ഉണ്ടെങ്കില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രയ്ക്ക് ഒരുങ്ങാം.
യാത്രാ അനുമതി ഇല്ലെങ്കിൽ ഈ അറിയിപ്പ് കാണിക്കും.
യാത്രാ അനുമതി ഉണ്ടെങ്കിൽ ഈ അറിയിപ്പ് കാണിക്കും.
4. യാതാ അനുമതി ഇല്ലെങ്കില്‍ യുഎഇയിലെ നിങ്ങളുടെ സ്‌പോണ്‍സറുമായി ബന്ധപ്പെടുക.
5. യുഎഇയിലേക്ക് തിരിച്ചു പോകുന്ന റെസിഡന്റ് പെര്‍മിറ്റ് ഉള്ള എല്ലാവരും ഈ ലിങ്കില്‍ ( http://uaeentry.ica.gov.ae/ ) കയറി അവരുടെ പൂര്‍ണ വിവരങ്ങള്‍ അപ് ലോഡ് ചെയ്ത് യാത്രാ രേഖകളുടെ ആധികാരികത വെരിഫൈ ചെയ്യണം.
(വിവരങ്ങള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പങ്കുവെച്ചത്.)