തിരുവനന്തപുരം- പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ്19 സ്ഥിരീകരിച്ചത് 217 തടുവകാര്‍ക്ക്. ജയിലില്‍ തന്നെ ഒരുക്കിയ പ്രത്യേക ചികിത്സാ കേന്ദ്രത്തിലാണ് ഇവരിപ്പോള്‍. ഒന്നര വര്‍ഷത്തോളമായി വിചാരണ തടവുകാരനായി ജയിലില്‍ കഴിയുകയായിരുന്ന മണികണ്ഠന്‍ (72) ആണ് കോവിഡ് ബാധിച്ച് മരിച്ചത്. നാലു ദിവസം മുമ്പാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ജയിലില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴായിരുന്നു ഇത്. തുടര്‍ന്ന് ജയിലില്‍ തടവുകാരേയും ജീവനക്കാരേയും പരിശോധനയ്ക്കു വിധേയരാക്കി. 217 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
മണികണ്ഠന്‍ ഉള്‍പ്പെടെ ഞായറാഴ്ച സംസ്ഥാനത്ത് ആറു പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.