കുവൈത്ത് സിറ്റി- പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടും രാ്ജ്യം വിടാതെ കുവൈത്തില്‍ 1,20,000 അനധികൃത കുടിയേറ്റക്കാര്‍. സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്താത്ത 1,20,000 പേര്‍ ഇപ്പോഴും രാജ്യത്ത് തുടരുന്നതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരെ പിടികൂടി നാടു കടത്താനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. പിടിയിലാവുന്നവരില്‍നിന്നു പിഴ ഈടാക്കുന്നതിനു തീരുമാനിച്ചിട്ടുണ്ട്. 600 ദിനാറാണ് ഒരാളില്‍നിന്ന് ഈടാക്കുകയെന്നുമാണ് സൂചന. ഇവരുടെ യാത്ര ചെലവ് സ്‌പോണ്‍സര്‍മാര്‍ വഹിക്കേണ്ടി വരും. സ്‌പോണ്‍സര്‍മാര്‍ക്കെതിരെയും നടപടി ഉണ്ടാവുമെന്നുമാണ് റിപ്പോര്‍ട്ട്. നേരത്തെ പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തിയവരെ സര്‍ക്കാര്‍ ചെലവിലാണ് നാട്ടിലേക്ക് അയച്ചിരുന്നത്.