റിയാദ് - റിയാദ് കെ എം സി സിയിൽ കഴിഞ്ഞ കുറച്ചു കാലമായി നിലനിൽക്കുന്ന ഗ്രൂപ്പ് വഴക്കുകൾ മൂർച്ഛിക്കുന്നു . കഴിഞ്ഞ ദിവസം നടന്ന മലപ്പുറം ജില്ലാ കെ എം സി സി പ്രവർത്തക സമിതി യോഗത്തിൽ പ്രവർത്തകർ ചേരി തിരിഞ്ഞു ഏറ്റുമുട്ടി . ജില്ലാ കമ്മിറ്റിയിലേക്ക് പുതുതായി ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്നമുണ്ടായത്. മലപ്പുറം ജില്ലാ സെക്രട്ടറിയുടെയും മുൻ മലപ്പുറം ജില്ലാ ഭാരവാഹികളുടെയും നേതൃത്വത്തിലുള്ള ഗ്രൂപ്പിന്റെ താൽപര്യം മാത്രം നോക്കി മണ്ഡലങ്ങളുടെ അഭിപ്രായങ്ങൾ മാനിക്കാതെ ഏകപക്ഷീയമായി കാര്യങ്ങൾ തീരുമാനമെടുക്കുന്നു എന്നാരോപിച്ച് മണ്ഡലം ഭാരവാഹികൾ എതിർപ്പുന്നയിച്ചതിനെ തുടർന്നാണു പോർവിളികളും കയ്യാങ്കളിയും നടന്നത്.
സെന്‍ട്രല്‍ കമ്മിറ്റി തിരഞ്ഞെടുപ്പിനു ശേഷം തുടങ്ങിയ ഗ്രൂപ്പ് വഴക്ക് സെന്‍ട്രല്‍ കമ്മിറ്റിയിലേക്ക് ഏകപക്ഷീയമായി ഭാരവാഹികളെ പ്രഖ്യാപിച്ചതിനെ തുടർന്ന് മൂർച്ഛിക്കുകയും സെന്റ്രൽ കമ്മിറ്റിയിലെ ഭൂരിഭാഗം ഭാരവാഹികളും രാജി വെക്കുകയും ചെയ്തിരുന്നു . പാണക്കാട് സയ്യിദ് ഹൈദരലി തങ്ങളുടെ നിർദ്ദേശ പ്രകാരം രാജി പിൻവലിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകുന്നതിനിടെയാണു മലപ്പുറം ജില്ലാ കമ്മിറ്റി പുനഃസംഘടനയെ തുടർന്ന് വീണ്ടും ഗ്രൂപ്പ് പോരു ശക്തമായി തുടരുന്നത്.
വീണ്ടും കൗൺസിൽ ചേർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാൻ തീരുമാനിച്ച പാലക്കാട് ജില്ലയിലെ കൗൺസിൽ ഇതുവരെ വിളിക്കാത്തതിലും കോഴിക്കോട് ജില്ലയിലെ പ്രസിഡന്റിന്റെ വിഷയത്തിൽ തീരുമാനം അനന്തമായി നീളുന്നതിലും പ്രവര്‍ത്തകര്‍ക്ക് ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്നതിനിടെയാണ് പുതിയ സംഭവം. നാഷണൽ കമ്മിറ്റി നേതാവിന്റെ ഗ്രൂപ്പ് കളിയുടെ വാട്സ്ആപ്പ് ക്ലിപ്പ് പുറത്തായതിന്‍റെ വിവാദം ഇപ്പോഴും ഒടുങ്ങിയിട്ടില്ല. ഇതിനിടെയാണ് സംഘടനക്ക് നാണക്കേടുണ്ടാക്കി കയ്യാങ്കളിയും അരങ്ങേ