കോഴിക്കോട്- കോഴിക്കോട് ജില്ലയില്‍ കോവിഡ് സമ്പര്‍ക്ക വ്യാപനം താരതമ്യേനെ കുറഞ്ഞ സാഹചര്യത്തില്‍ ഞായറാഴ്ചകളിലെ ലോക്ക്ഡൗണ്‍ ഒഴിവാക്കി. ലോക്ക്ഡൗണ്‍ ഉപാധികളോടെ പിന്‍വലിക്കുന്നതായി ജില്ലാ കലക്ടര്‍ അറിയിച്ചു. എന്നാല്‍ ജില്ലയില്‍ യാതൊരു തരത്തിലുള്ള ഒത്തു ചേരലുകളും അനുവദിക്കില്ല.വാണിജ്യ സ്ഥാപനങ്ങള്‍ വൈകുന്നേരം 5 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കു. കണ്ടെയിന്‍മെന്റ് സോണുകളില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നും കലക്ടര്‍ അറിയിച്ചു. കോഴിക്കോട് ഇന്ന് 151 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് എത്തിയ ഏഴ് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 14 പേര്‍ക്കുമാണ് രോഗം. സമ്പര്‍ക്കം വഴി 116 പേര്‍ക്ക് രോഗം ബാധിച്ചു. 14 പേരുടെ ഉറവിടം വ്യക്തമല്ല.