Sorry, you need to enable JavaScript to visit this website.

ജിദ്ദ കോൺസുലേറ്റിൽ ലളിതമായ സ്വാതന്ത്ര്യദിനാഘോഷം

ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ ആക്ടിംഗ് കോൺസൽ ജനറൽ രാഷ്ട്രപതിയുടെ സന്ദേശം വായിക്കുന്നു. 

ജിദ്ദ- കൊറോണയുടെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ച് ലളിതമായ ചടങ്ങുകളോടെ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ ഇന്ത്യയുടെ 74 ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. രാവിലെ ഏഴിന് ആക്ടിംഗ് കോൺസൽ ജനറലും ഹജ് കോൺസലുമായ വൈ. സാബിർ ദേശീയ പതാക ഉയർത്തിയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമിട്ടത്. തുടർന്ന് രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു.


ഇന്ത്യ-സൗദി ബന്ധം ശക്തിപ്പെടുത്തുന്നതിലും കോവിഡ് പ്രതിരോധത്തിലും മാതൃകാ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന സൗദി ഭരണാധികാരികളായ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെയും വൈ. സാബിർ പ്രശംസിച്ചു. സൗദിയിലെ വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും ഇന്ത്യൻ കോൺസുലേറ്റിന് നൽകിവരുന്ന സേവനത്തിന് അദ്ദേഹം നന്ദി പറഞ്ഞു. 


കോൺസുലേറ്റും ഇന്ത്യാ ഫോറവും സംഘടിപ്പിച്ച വിവിധ മൽത്സരങ്ങളിലെ വിജയികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും കോൺസുലേറ്റ് അങ്കണത്തിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്തു. ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ വിദ്യാർഥിനികളുടെ ദേശഭക്തി ഗാനാലാപനം ചടങ്ങിന് കൊഴുപ്പേകി. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കു പുറമെ ക്ഷണിക്കപ്പെട്ട ഏതാനും അതിഥികൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. 

 

Latest News