തിരുവനന്തപുരം- കേരളത്തില്‍ 2018ല്‍ ഉണ്ടായ മഹാപ്രളയത്തില്‍ വെള്ളത്തില്‍ മുങ്ങി നശിച്ച വാഹനങ്ങള്‍ക്ക് നഷ്ടപരിഹാരമായി പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികല്‍ വിതരണം ചെയ്തത് 4800 കോടിയോളം രൂപ. കേരളത്തില്‍ നല്‍കേണ്ടി വന്ന ഏറ്റവും ഉയര്‍ന്ന നഷ്ടപരിഹാരമാണിത്. 2019ലും പ്രളയമുണ്ടായെങ്കിലും വാഹന ഉടമകള്‍ മുന്‍കരുതലുകള്‍ എടുത്തതിനാല്‍ വലിയ നഷ്ടപരിഹാര വിതരണം വേണ്ടി വന്നില്ല. എങ്കിലും 800 കോടിയാണ് നഷ്ടപരിഹാരം നല്‍കിയത്. വെള്ളപ്പൊക്കം പതിവായതോടെ ഇന്‍ഷുറന്‍സ് കമ്പനികള്‍ നഷ്ടം കുറയ്ക്കാന്‍ ഇപ്പോള്‍ വാഹന ഉടമകള്‍ക്ക് മുന്‍കരുതലെടുക്കാന്‍ കൃത്യമായി മുന്നറിയിപ്പ് നല്‍കി വരുന്നുണ്ട്.