കൊച്ചി- സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഐഎഎസിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൊച്ചിയില്‍ ചോദ്യം ചെയ്യുന്നു. കേസില്‍ കുറ്റോരിപതരായ സ്വപ്‌ന സുരേഷ് അടക്കമുള്ള പ്രതികളുടെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യല്‍. വീണ്ടും ചോദ്യ ചെയ്യുമെന്ന് കഴിഞ്ഞ ദിവസം ഇഡി കോടതിയെ അറിയിച്ചിരുന്നു. എന്‍ഐഎയും കസ്റ്റംസും 34 മണിക്കൂറാണ് ഇതുവരെ ശിവശങ്കറിനെ ചോദ്യം ചെയ്തത്. നിലവില്‍ എന്‍ഐഎയും കസ്റ്റംസും കണ്ടെത്തിയതില്‍ കൂടുതലായൊന്നും ഇഡിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം.