അറാർ-ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് അറാർ കാർഡിയാക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പട്ടാമ്പി പള്ളിപ്പുറം സ്വദേശി പാറ്റപ്പുറത്ത് വീട്ടിൽ ഷംസുദ്ദീൻ (42) നിര്യാതനായി. നേരത്തെ എട്ടു വർഷം അറാറിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഷംസുദ്ദീൻ പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോയിരുന്നു. മൂന്നു വർഷത്തിന് ശേഷം വീണ്ടും പ്രവാസം തെരഞ്ഞെടുത്തു. രണ്ടാം പ്രവാസം തുടങ്ങി എട്ടുമാസമായപ്പോഴേക്കും അസുഖം ബാധിച്ചു. പാറ്റപ്പുറത്ത് രായിൻകുട്ടി ഹാജി സാറ ഉമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: പി.റസിയ. മക്കൾ: ലിയ നസ്‌റി, ഷംസുൽ ഇജാസ്, റിയ നസ്‌റി. സഹോദരങ്ങൾ:
അബ്ദുൽ ഹമീദ് (റഫ ), അബ്ദുൽ ഗഫൂർ (റഫ), ഫാത്തിമ, സഫിയ, സുബൈദ, ഉമ്മുസൽമ. പ്രിൻസ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം അറാറിൽ മറവ് ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിക്കുന്നതിന് അറാർ പ്രവാസി സംഘം രക്ഷാധികാരി ബക്കർ കരിബയുടെ നേതൃത്വത്തിലുള്ള പ്രവാസി സംഘം പ്രവർത്തകർ രംഗത്തുണ്ട്.