റിയാദ്- തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവും കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും മുഴുവൻ ഇന്ത്യക്കാർക്കും സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദിനയച്ച സന്ദേശത്തിൽ, സ്വന്തം പേരിലും സൗദിയിലെ ജനങ്ങളുടെയും ഗവൺമെന്റിന്റെയും പേരിലും രാഷ്ട്രപതിക്ക് ആയുരാരോഗ്യങ്ങൾ നേർന്ന രാജാവ്, ഇന്ത്യക്കാർക്ക് കൂടുതൽ അഭിവൃദ്ധിയും ഐശ്വര്യവും കൈവരിക്കാൻ സാധിക്കട്ടെയെന്ന് ആശംസിച്ചു. സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും രാഷ്ട്രപതിക്ക് സന്ദേശമയച്ചു.