റിയാദ്- പാലക്കാട് പട്ടാമ്പി നെല്ലായ സ്വദേശി കളത്തില്‍ മുസ്തഫ (48) റിയാദ് ശുമൈസി ആശുപത്രിയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. പിതാവ്: മൊയ്ദീന്‍ കളത്തില്‍. മാതാവ്: പാത്തുമ്മ. ഭാര്യ: അനീഷ. മക്കള്‍: റിംന ഷെറിന്‍, റിന്‍ഷ, ശാദന്‍, റഹ്മ മിന്ന.
മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുമായി ബന്ധുക്കളെ സഹായിക്കാന്‍ റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ശറഫ് പുളിക്കല്‍, സക്കീര്‍ താഴേക്കാട്, റിയാദ് പട്ടാമ്പി മണ്ഡലം കെ.എം.സി.സി ഹനീഫ പട്ടാമ്പി എന്നിവര്‍ രംഗത്തുണ്ട്.