Sorry, you need to enable JavaScript to visit this website.

സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്

മുംബൈ-  സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. രണ്ടുദിവസം കൊണ്ട് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 800 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.

ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 41,200 രൂപയായി. ചൈന-അമേരിക്ക വ്യാപാരയുദ്ധവും ഡോളറിന്റെ മൂല്യം ഉയർന്നതും ആഗോള സാമ്പത്തിക തളര്‍ച്ചയും കാരണം കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണവില ഗണ്യമായി ഉയർന്നിരുന്നു.

50 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5150 രൂപയായി.  വ്യാഴാഴ്ച രണ്ടുതവണകളായി ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 320 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റ് 31 നാണ് സ്വര്‍ണവില 40,000 എന്ന പുതിയ ഉയരം കീഴടക്കിയത്.

കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36160 രൂപയായിരുന്നു. ഒരു ഘട്ടത്തില്‍ 35800 രൂപയിലേക്ക് താഴ്ന്നിരുന്നു. തുടര്‍ന്ന് പടിപടിയായി ഉയര്‍ന്നാണ് റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചത്.

 

Tags

Latest News