കുവൈത്ത് സിറ്റി- മണി എക്‌സ്‌ചേഞ്ച് കമ്പനിയില്‍ കള്ളനോട്ടുമായി എത്തിയ ഇന്ത്യക്കാരനെ യുവാവിനെ കയ്യോടെ പിടികൂടി. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 200 കെഡിയുടെ വ്യാജ കറന്‍സിയാണ് പിടിച്ചെടുത്തത്.
ഇന്ത്യയിലേക്ക് പണമയക്കുന്നതിന് വേണ്ടിയാണ് പ്രവാസി യുവാവ് നോട്ടുകളുമായെത്തിയത്. എന്നാല്‍ നോട്ടുകള്‍ കണ്ട എക്‌സ്‌ചേഞ്ച് കമ്പനിയിലെ ജീവനക്കാരന് സംശയം തോന്നുകയും സഹപ്രവര്‍ത്തകരെ രഹസ്യമായി വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് മണി ഡിറ്റക്ടറിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ കള്ളനോട്ടുകളാണെന്ന് തിരിച്ചറിയുകയായിരുന്നു.
നോട്ടുകള്‍ മാറി നല്‍കാന്‍ തയ്യാറാണെന്ന് പ്രവാസി യുവാവ് അപേക്ഷിച്ചെങ്കിലും കേസുമായി മുന്നോട്ട് പോകാന്‍ മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു.
യുവാവിന്റെ പക്കല്‍ കൂടുതല്‍ കള്ളനോട്ടുകള്‍ ഉണ്ടോയെന്നും ഇയാള്‍ക്ക് ഈ നോട്ടുകള്‍ എവിടെ നിന്നു ലഭിച്ചതാണെന്നും സംബന്ധിച്ച് അന്വേഷണം തുടങ്ങി.