സൗദിയില്‍ പെട്രോള്‍ വിലയില്‍ വര്‍ധന

ജിദ്ദ- സൗദിയില്‍ ഇന്ധന വില വര്‍ധിപ്പിച്ച് സൗദി അറാംകോ.
പെട്രോള്‍ 91 വില ലിറ്ററിന് 1.29 റിയാലില്‍നിന്ന് 1.43 റിയാലായാണ് വര്‍ധിപ്പിച്ചത്. പെട്രോള്‍ 95 വില ലിറ്ററിന് 1.44 ല്‍നിന്ന് 1.60 റിയാലായും ഉയര്‍ത്തി.
എല്ലാ മാസവും പത്താം തീയതി ഇന്ധന വില പുതുക്കുന്നതിന്റെ ഭാഗമായാണ് വര്‍ധന. മൂന്നു മാസം കൂടുമ്പോള്‍ പുതുക്കിയിരുന്ന ഇന്ധന വില കഴിഞ്ഞ ഫെബ്രുവരി മുതലാണ് പത്ത് ദിവസം കൂടുമ്പോള്‍ പുതുക്കി തുടങ്ങിയത്. ലോക വിപണയിലേക്കുള്ള കയറ്റുമതിക്ക് അനുസൃതമായാണ് സൗദിയിലും വിലയില്‍ മാറ്റമുണ്ടാകുന്നത്.

 

Latest News