മസ്‌കത്ത്- അടുത്ത അധ്യയന വര്‍ഷം ഉടന്‍ ആരംഭിക്കുമെന്ന വാര്‍ത്തകള്‍ തള്ളി ഒമാന്‍ ഭരണകൂടം. ഈ രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഇക്കാര്യത്തില്‍ കൃത്യമായ സമയത്ത് തീരുമാനമുണ്ടാകുമെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. 2020-21 അക്കാദമിക് വര്‍ഷം ആരംഭിക്കാന്‍ ഇനി മൂന്നാഴ്ച മാത്രമാണ് ബാക്കിയുള്ളത്.
കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ വിവിധ മന്ത്രാലയങ്ങളുമായി ആലോചിച്ച് അധ്യയന രീതിയെ കുറിച്ച് ആലോചിച്ചു വരികയാണെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ഇ-ലേണിംഗും ക്ലാസ് റൂം വിദ്യാഭ്യാസവും ഒന്നിച്ച് ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം നല്‍കുകയാണ് ലക്ഷ്യമെന്ന് വകുപ്പ് വക്താവ് പറഞ്ഞു.