മൂന്നാർ- ആറ് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെ പെട്ടിമുടി ദുരന്തത്തിൽ മരണം 49 ആയി. ഇന്ന് രാവിലെ മുതൽ നടത്തിയ തെരച്ചിലിൽസമീപത്തെ പുഴയിൽ നിന്നാണ് ആറ് മൃതദേഹങ്ങൾ കണ്ടെത്തിയത്. 21 പേരെയാണ് കണ്ടത്താനുള്ളത്.
പുഴയിൽ ഡ്രോൺ ഉപയോഗിച്ചും, മണ്ണിടിച്ചിൽ നടന്ന സ്ഥലത്ത് ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ചുമാണ് തെരച്ചിൽ നടത്തുന്നത്. ഉരുൾപൊട്ടലിൽ എത്തിയ വലിയ പാറക്കല്ലുകൾ തെരച്ചിലിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.
ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നത്.