ജിദ്ദ- കോവിഡ് പശ്ചാത്തലത്തില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രക്ഷിതാക്കള്‍ക്കായി ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ സ്‌കോളര്‍ഷിപ്പ് പദ്ധതി.
ആറു മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത.
പ്രതിമാസ മൊത്ത ശമ്പളം 2500-3000 റിയാലില്‍ കവിയാത്ത രക്ഷിതാക്കള്‍ക്കാണ് സ്‌കൂള്‍ സ്‌കോളര്‍ഷിപ്പ് സ്‌കീമില്‍ അപേക്ഷിക്കാമെന്ന് പ്രിന്‍സിപ്പല്‍ മുസഫര്‍ ഹസന്‍ സര്‍ക്കുലറില്‍ പറഞ്ഞു.
വിദ്യാര്‍ഥികള്‍ രണ്ട് വര്‍ഷം സ്‌കൂളില്‍ പൂര്‍ത്തിയാക്കിയിരിക്കണം. ഒരു കുടുംബത്തിലെ ഒരു കുട്ടിക്ക് മാത്രമായിരിക്കും സ്‌കോളര്‍ഷിപ്പ് അനുവദിക്കുക. മാതാപിതാക്കളുടെ സാമ്പത്തിക സ്ഥിതി മാത്രം കണക്കിലെടുത്ത് അനുവദിക്കുന്ന സ്‌കോളര്‍ഷിപ്പാണിത്. തൊഴിലുടമകളും ഗോസിയും സാക്ഷ്യപ്പെടുത്തിയ സാലറി സര്‍ട്ടിഫിക്കറ്റ് സഹിതം നിശ്ചിത ഫോമിലാണ് അപേക്ഷ നല്‍കേണ്ടത്.
വിശദവിവരങ്ങള്‍ അടങ്ങിയ സര്‍ക്കുലറും അപേക്ഷാ ഫോമും സ്‌കൂള്‍ വെബ് പോര്‍ട്ടലില്‍ ലഭ്യമാണ്. അവസാന തീയതി ഓഗസ്റ്റ് 16 വൈകിട്ട് നാല് മണി.