തിരുവനന്തപുരം- തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയില്‍ ഒരു വീടിന്റെ സെപ്റ്റിക് ടാങ്കില്‍ കോഴിക്കോട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് സ്വദേശി ജോസഫ് കിഷോറിന്റേ(58)താണ് മൃതദേഹം. കാട്ടാക്കട കള്ളിക്കാട് സ്വദേശി വിജയന്റെ വീടിനോട് ചേര്‍ന്നുള്ള കുഴിയില്‍ വീണുകിടന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മദ്യലഹരിയില്‍ കുഴിയില്‍ വീണതാണെന്നാണ് പോലീസിന്റെ സംശയം.