ദുബായ്- കരിപ്പൂര്‍ അപകടത്തില്‍പെട്ടവരുടെ 17 ബന്ധുക്കള്‍ക്ക് ശനിയാഴ്ച തന്നെ നാട്ടിലേക്ക് യാത്രയൊരുക്കി ഇന്ത്യന്‍ കോണ്‍സുലേറ്റ്. ബന്ധുക്കള്‍ നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഉടന്‍ ബന്ധപ്പെടണമെന്ന് അപകടമുണ്ടായ ഉടന്‍ കോണ്‍സുലേറ്റ് അറിയിച്ചിരുന്നു.
17 അപേക്ഷകളാണ് കോണ്‍സുലേറ്റിന് ലഭിച്ചതെന്ന് പ്രസ് കോണ്‍സല്‍ നീരജ് അഗര്‍വാള്‍ പറഞ്ഞു. ഇതില്‍ ഏഴ് പേര്‍ക്ക് എയര്‍ ഇന്ത്യയുടെ കൊച്ചി, കണ്ണൂര്‍ വിമാനങ്ങളില്‍ ടിക്കറ്റ് നല്‍കി. ബാക്കി 10 പേര്‍ ഫ്‌ളൈ ദുബായ്‌സ എമിറേറ്റ്‌സ് വിമാനങ്ങളിലും നാട്ടിലെത്തി.
ശനിയാഴ്ച രാവിലെ എട്ടുമുതല്‍ തന്നെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇവരെ സഹായിക്കുന്നതിനായി പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.