ന്യൂദല്‍ഹി- ബിസിസിഐക്ക് വേണ്ടി അഡ്മിനിസ്‌ട്രേറ്റര്‍മാരെ കണ്ടെത്താന്‍ സുപ്രീം കോടതി നിയോഗിച്ച രണ്ടംഗ കമ്മിറ്റി നിര്‍ദേശിച്ചത് ഒമ്പത് പേരുകള്‍. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെ നയിക്കാന്‍ ഇത്രയും പേര്‍ വേണ്ടെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി പട്ടിക നിരാകരിച്ചു. ഏതാനും മുന്‍ ക്രിക്കറ്റ് താരങ്ങള്‍ പട്ടികയിലുണ്ടെന്ന് സുപ്രീം കോടതി സ്ഥിരീകരിച്ചെങ്കിലും വെളിപ്പെടുത്തിയിട്ടില്ല. ചിലരുടെ പേരുകള്‍ നീക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.