Sorry, you need to enable JavaScript to visit this website.

ജാതിയും മതവുമില്ലാത്ത കേരള മോഡല്‍ ഇതാണ്- കൊണ്ടോട്ടിക്കാരെ പ്രശംസിച്ച് ശശി തരൂര്‍

ന്യൂദല്‍ഹി- കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാരെ അഭിനന്ദിച്ച് ശശി തരൂര്‍ എം.പി. വിമാനാപകടവും പ്രളയവും പോലുള്ള ദുരന്തമുഖങ്ങളില്‍ ഐക്യവും സഹജീവി സ്‌നേഹവും പ്രകടിപ്പിക്കുന്ന മലയാളികളെ ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രശംസിച്ചത്.
കേരളീയര്‍ പ്രവര്‍ത്തന നിരതരാണ്, പ്രളയത്തിലും മഹാമാരിയിലും ഇപ്പോള്‍ വിമാനദുരന്തത്തിലും മലയാളി പ്രകടിപ്പിക്കുന്ന ഉത്സാഹവും ഐക്യമാണ് അവരെ വേറിട്ടുനിര്‍ത്തുന്നത്. ഒരപകടം ഉണ്ടായപ്പോള്‍ മതമോ ജാതിയോ വര്‍ഗമോ പരിഗണിക്കാതെ അവര്‍ അവിടേക്ക് ഓടിപ്പാഞ്ഞെത്തി. ഇതാണെന്റെ കേരള മോഡല്‍!', എന്നായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്.

കനത്ത മഴയേയും കോവിഡ് ഭീതിയെയും വകവെ്ക്കാതെ സംഭവസ്ഥലത്ത് പാഞ്ഞെത്തി വിമാനത്തില്‍നിന്ന് യാത്രക്കാരെ പുറത്തെടുക്കാനും ആശുപത്രികളിലെത്തിക്കാനും കൊണ്ടോട്ടിക്കാര്‍  കാണിച്ച ജാഗ്രത നിരവധി ജീവനുകളാണ് രക്ഷിച്ചത്. വന്ദേഭാരത് മിഷന്റെ ഭാഗമായി എത്തിയ വിമാനത്തിലെ യാത്രക്കാര്‍ക്ക് കോവിഡ് ബാധയുണ്ടാകാം എന്ന ഭയമേതുമില്ലാതെയായിരുന്നു ജനങ്ങളുടെ സമയോചിത ഇടപെടല്‍.

 

Latest News