തിരുവനന്തപുരം- കരിപ്പൂരിൽ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഇരുപത് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചതിനെതിരെ വിജിലൻസ് മുൻ ഡയറക്ടർ ഡോ. ജേക്കബ് തോമസ്. കരിപ്പൂരിൽ ജീവന് ഇരുപത് ലക്ഷം, ഇടുക്കിയിൽ ഏഴ് ലക്ഷം. പാവങ്ങൾ മരിച്ചിടത്ത് വലിയവർക്ക് വരാൻ വഴിയില്ല. പാവങ്ങൾക്കും ഭരണം കിട്ടുന്ന കാലം എന്നുണ്ടാകും എന്നാണ് ജേക്കബ് തോമസിന്റെ വിമർശനം. ഫെയ്‌സ്ബുക്കിലാണ് ജേക്കബ് തോമസിന്റെ പോസ്റ്റ്.