കോഴിക്കോട്- കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനപകടത്തില്‍ മരിച്ച യാത്രക്കാരന്‍ മലപ്പുറം വളാഞ്ചേരി സ്വദേശി 45കാരന്‍ സുധീര്‍ വാരിയത്തിന്റെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ്. ഇക്കാര്യം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
അതേസമയം വിമാനത്തിലുണ്ടായിരുന്ന 40 പേര്‍ക്ക് കോവിഡ് പോസിറ്റീവ് ആണെന്ന പ്രചാരണം വ്യാജമാണെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ അറിയിച്ചു. തെറ്റായ വിവരം പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.