കോഴിക്കോട്- കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റ് ദീപക് വസന്ത് സാഠെയെ അനുസ്മരിച്ച് നടന്‍ പൃഥ്വിരാജ്. തനിക്ക് വ്യക്തിപരമായി അറിയാവുന്ന ഒരാളായിരുന്നു ഡിവി സാഠെയെന്നതില്‍ അഭിമാനമെന്നാണ് പൃഥ്വിരാജ് സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചത്.
റെസ്റ്റ് ഇന്‍ പീസ് വിങ് കമാന്‍ഡര്‍(റിട്ട.)സാഠെ. അദ്ദേഹത്തെ വ്യക്തിപരമായി അറിയുമെന്നതില്‍ അഭിമാനം. നമ്മുടെ സംസാരങ്ങള്‍ എന്നുമോര്‍ക്കും സാര്‍- പൃഥ്വിരാജ് കുറിച്ചു. ഇതോടൊപ്പം അപകടത്തില്‍ മരിച്ചവര്‍ക്ക് പൃഥ്വിരാജ് അനുശോചനം രേഖപ്പെടുത്തി.