തൊടുപുഴ- മൂന്നാറിലെ പെട്ടിമുടിയില്‍ വെള്ളിയാഴ്ചയുണ്ടായ കനത്ത മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 18 ആയി. കനത്ത മഴയെ തുടര്‍ന്ന് രാത്രി നിര്‍ത്തിവെച്ച തിരച്ചില്‍ ശനിയാഴ്ച രാവിലെ പുനരാരംഭിച്ചു. 50ഓളം പേരെ കൂടി കണ്ടെത്താനുണ്ട്. 83 പേരാണ് അപകടത്തില്‍പ്പെട്ടത്. ദേശീയ ദുരന്തനിവാരണ സേനയുടെ പ്രത്യേക സംഘങ്ങളും തിരച്ചില്‍ നടത്തുന്നുണ്ട്. കനത്ത മഴസാധ്യത നിലനില്‍ക്കുന്നുണ്ട്. അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ 11 പേരില്‍ 10 പേരും അപകടനില തരണം ചെയ്തു. ഒരാളുടെ നില ഗുരുതരമാണ്. പെട്ടിമുടിയില്‍ നാലു ലയങ്ങളിലായി കഴിഞ്ഞിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.