ദുബായ്- കരിപ്പൂര്‍ വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കാനും ആവശ്യമായ വിവരങ്ങള്‍ നല്‍കാനും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ശനിയാഴ്ച തുറന്നു പ്രവര്‍ത്തിക്കും.
ദുരന്തത്തില്‍ മരിച്ചവരുടേയും പരിക്കേറ്റവരുടേയും ബന്ധുക്കളുമായി ബന്ധപ്പെടുന്നുണ്ടെന്നും ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും കോണ്‍സുലേറ്റ് വെള്ളിയാഴ്ച വൈകിട്ട് ട്വീറ്റ് ചെയ്തിരുന്നു.