കോഴിക്കോട്- കരിപ്പൂര്‍ വിമാനാപകടത്തെ തുടര്‍ന്ന് കോഴിക്കോടേക്കുള്ള വിമാനങ്ങള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറക്കാന്‍ തിരുമാനം. കോഴിക്കോടേക്ക് എത്തേണ്ട ദുബായില്‍ നിന്നുള്ള ഫ്‌ളൈ ദുബായ് വിമാനം അല്‍പസമയത്തിനകം കണ്ണൂരില്‍ ഇറങ്ങും.കരിപ്പൂര്‍ വിമാനം സാധാരണ നിലയില്‍ ആകുന്നതുവരെ വിമാനങ്ങള്‍ കണ്ണൂര്‍ ഇറക്കാനാണ് തിരുമാനം.
ജിദ്ദയില്‍ നിന്നുള്ള കരിപ്പൂരില്‍ ഇറങ്ങേണ്ട വിമാനം നെടുമ്പാശേരിയിലാണ് ഇറക്കിയിരിക്കുന്നത്. സ്‌പൈസ് ജറ്റ് വിമാനമാണ് രാത്രി 9 ഓടെ നെടുമ്പാശ്ശേരിയില്‍ ഇറക്കിയത്. കരിപ്പൂര്‍ അപകടത്തില്‍ മരണ സംഖ്യ ഉയരുകയാണ്. ഇതുവരെ 16 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 15 പേരുടെ നില ഗുരുതരമാണ്.