Sorry, you need to enable JavaScript to visit this website.

രാജമല ഉരുൾപൊട്ടൽ; മരണം പതിനാലായി

മൂന്നാർ-രാജമല പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലിൽ മരണം പതിനാലായി.  പുലർച്ചെ മൂന്ന് മണിയോടെ ഉണ്ടായ ദുരന്തത്തിൽ നിരവധി പേർ മരിച്ചു. നിരവധി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

തൊഴിലാളികൾ താമസിക്കുന്ന നാല് ലയങ്ങൾക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞത്. സ്ഥലത്ത് എത്തിച്ചേരുക പ്രയാകരമാണെന്നും വാർത്താവിനിമയ സംവിധാനങ്ങളില്ലെന്നും മന്ത്രിമാരും ഉദ്യോഗസ്ഥരും പറയുന്നു. ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്. കണ്ണൻ ദേവൻ എസ്റ്റേറ്റിന്റെ തൊഴിലാളികൾ താമസിക്കുന്ന ലയത്തിലാണ് അപകടമുണ്ടായത്. വലിയ പാറക്കല്ലുകൾ ഒലിച്ചിറങ്ങി വരികയായിരുന്നു. രാത്രി രക്ഷാപ്രവർത്തനം നിർത്തിവെക്കും.

 

Latest News