മീറ്ററിൽ തകരാറുണ്ടെങ്കിൽ പരിശോധന സൗജന്യം

റിയാദ് - വൈദ്യുതി മീറ്ററുകളിൽ തകരാറുള്ളതായി വ്യക്തമാകുന്ന പക്ഷം മീറ്റർ പരിശോധന സൗജന്യമായിരിക്കുമെന്ന് വൈദ്യുതി റെഗുലേറ്ററി അതോറിറ്റിയായ ഇലക്ട്രിസിറ്റി ആന്റ് കോ-ജനറേഷൻ റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. മീറ്ററുകളുടെ പ്രവർത്തനത്തിൽ സംശയം തോന്നുന്ന പക്ഷം ഉപയോക്താക്കൾക്ക് മീറ്റർ പരിശോധനക്ക് സൗദി ഇലക്ട്രിസിറ്റി കമ്പനിക്ക് അപേക്ഷ നൽകാവുന്നതാണ്. അപേക്ഷയുടെ അടിസ്ഥാനത്തിൽ ഇലക്ട്രിസിറ്റി കമ്പനി മീറ്ററുകൾ പരിശോധിക്കും. മീറ്ററുകളിൽ തകാറുള്ള പക്ഷം പരിശോധന സൗജന്യമായിരിക്കും. അല്ലാത്ത പക്ഷം പരിശോധനാ ഫീസ് അടയ്‌ക്കേണ്ടിവരുമെന്നും റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി. 


 

Latest News