കുവൈറ്റ് സിറ്റി- കുവൈത്തില്‍ കരാര്‍ കമ്പനികളിലെ 50 ശതമാനം വിദേശ തൊഴിലാളികളെ പിരിച്ചു വിടാന്‍ നീക്കം. സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമാണിത്.
ഇതനുസരിച്ചു സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന 50 ശതമാനത്തോളം വിദേശ തൊഴിലാളികളെ 3 മാസത്തിനകം പിരിച്ചുവിടാനാണു തീരുമാനം.
സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും പ്രാദേശിക ദിന പത്രം റിപ്പോര്‍ട്ട് ചെയ്തു. ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.