കുവൈറ്റ് സിറ്റി- ഇന്ത്യ അടക്കം പ്രവേശന വിലക്കുള്ള രാജ്യങ്ങളില്‍നിന്നു കുവൈത്തിലേക്ക് വരാന്‍ പ്രത്യേക പാക്കേജുമായി ട്രാവല്‍ ഏജന്‍സികള്‍. പ്രവേശന വിലക്കുള്ള രാജ്യത്ത് നിന്നും വിലക്ക് ഇല്ലാത്ത രാജ്യത്തേക്ക് പോവുകയും 14 ദിവസം അവിടെ താമസിച്ച ശേഷം കുവൈത്തിലേക്ക് മടങ്ങാനുള്ള അവസരവുമാണ് ഒരുക്കുന്നത്.
ട്രാന്‍സിറ്റ് യാത്രയില്‍ 14 ദിവസത്തെ താമസം ഉള്‍പ്പെടെയുള്ള യാത്രാ പാക്കേജുകളാണ് ട്രാവല്‍ ഏജന്‍സികള്‍ ഓഫര്‍ ചെയ്യുന്നത്.
ഇത്തരത്തിലുള്ള പാക്കേജുകള്‍ക്ക് 320 കുവൈത്ത് ദിനാര്‍ ഈടാക്കുന്നതിനാണ് തീരുമാനം. കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റും 14 ദിവസത്തേക്ക് ഹോട്ടലില്‍ താമസിക്കാനുള്ള ചെലവും പി.സി.ആര്‍ പരിശോധനയും പാക്കേജില്‍ ഉള്‍പെടുന്നു.
പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ വിദേശികള്‍ക്ക് ഇളവ് അനുവദിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ചിലഎം.പിമാര്‍ രംഗത്തെത്തി. പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് നല്‍കിയ ഇളവ് പിന്‍വലിക്കാനും എം.പിമാര്‍ സിവില്‍ വ്യോമയാന മന്ത്രിയോട് ആവശ്യപ്പെട്ടു.