അബുദാബി- 12 ലക്ഷം ലഹരി ഗുളികകള്‍ വില്‍പന നടത്താന്‍ ശ്രമിച്ച ഏഴ് ഏഷ്യക്കാരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. വിവിധ എമിറേറ്റുകളിലായി നാലു മാസത്തെ നിരീക്ഷണത്തിന് ഒടുവിലാണ് ഒടുവിലാണ് പ്രതികളെ വലയിലാക്കിയത്.
ലഹരി ഗുളികകള്‍ കൈവശം വച്ച ആദ്യ പ്രതിയില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മറ്റു ആറു പേരെ കൂടി പിടികൂടിയതെന്ന് അബുദാബി പോലീസിലെ ലഹരിമരുന്ന് നിര്‍മാര്‍ജന വിഭാഗം ഡയറക്ടര്‍ കേണല്‍ താഹിര്‍ ഗാരിബ് അല്‍ ദാഹിരി പറഞ്ഞു.