മലപ്പുറം-പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവിതഗന്ധിയായ ഓര്‍മകള്‍, നിലപാടുകള്‍ എന്നിവ കോര്‍ത്തിണക്കി പ്രമുഖര്‍ നടത്തിയ പ്രഭാഷണങ്ങളുടെ സമാഹാരമായ തങ്ങള്‍: വിളക്കണഞ്ഞ വര്‍ഷങ്ങള്‍
പുസ്തക പ്രകാശനവും അനുസ്മരണവും ബുധനാഴ്ച ഓണ്‍ലൈനായി സംഘടിപ്പിക്കും. ഡോ. സൈനുല്‍ ആബിദീന്‍ ഹുദവി പുത്തനഴി തയാറാക്കിയ ഗ്രന്ഥം ശിഹാബ് തങ്ങളുടെ പതിനൊന്നാം ചരമ വാര്‍ഷികത്തില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്യും.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ.കുഞ്ഞാലിക്കുട്ടി. എം.പി, ഇ.ടി. മുഹമ്മദ് ബഷീര്‍, എം.പി, പി.വി. അബ്ദുള്‍ വഹാബ് എം.പി, കെ.പി.എ. മജീദ്, ബഷീര്‍ അലി ശിഹാബ് തങ്ങള്‍,. മുനവറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ പ്രഭാഷണം നിര്‍വഹിക്കും. എം.കെ. മുനീര്‍ പുസ്തക പരിചയം നടത്തും.