കൊച്ചി- കോവിഡ് കാലത്തെ പ്രതിഷേധങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോതി നീട്ടി. വിലക്ക് ഈ മാസം 31 വരെ തുടരും. കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദേശിച്ച് കഴിഞ്ഞ 15 ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിറക്കിയിരുന്നു. കേസില്‍ രാഷ്ടീയ പാര്‍ട്ടികള്‍ക്ക് നോട്ടീസ് അയച്ചിരുന്നുവെങ്കിലും പാര്‍ട്ടികള്‍ക്ക് വേണ്ടി ആരും ഹാജരായില്ല.
ടെലിവിഷന്‍ ചാനല്‍ പ്രവര്‍ത്തകര്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നില്ലെന്നും സാമൂഹിക അകലം ലംഘിക്കുകയാണന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് കക്ഷി ചേരല്‍ ഹരജിയും കോടതിയിലെത്തി. കാക്കനാട് തെങ്ങോട് സ്വദേശി രാജേഷ് എസക്കിയേല്‍ ആണ് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
പ്രതിഷേധങ്ങളുടെയും സമരങ്ങളുടെയും ദൃശ്യങ്ങള്‍ പകര്‍ത്തണമെന്നും കോടതി മുന്‍ ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. സമരങ്ങള്‍ വിലക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയിലെ അഭിഭാഷകനായ ജോണ്‍ നുമ്പേലിയും മറ്റും സമര്‍പ്പിച്ച ഹരജിയാണ് ചീഫ് ജസ്റ്റിസ് എസ്.മണി കുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്.
.