തിരൂര്‍-വീടുകളിലെ ജനല്‍ വഴി ആഭരണങ്ങള്‍ മോഷ്ടിക്കുന്നതില്‍ വിദഗ്ധനും നിരവധി കേസുകളില്‍ പ്രതിയുമായ വെള്ളാട്ടുചോല റഷീദ് (46) പിടിയിലായി. അന്‍പതോളം കേസുകളില്‍ പ്രതിയായ ഇയള്‍ മലപ്പുറം എടവണ്ണ ഒതായി സ്വദേശിയാണെന്ന് പോലീസ് പറഞ്ഞു.
കല്‍പകഞ്ചേരി കുറ്റിപ്പാലയിലെ വീട്ടില്‍ ഉറങ്ങിക്കിടന്ന കുട്ടിയുടെയും മാതാവിന്റെയും സ്വര്‍ണാഭരണങ്ങള്‍ ജനല്‍ വഴി മോഷ്ടിച്ച കേസിന്റെ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. പറവൂരില്‍ ഒളിവില്‍ താമസിക്കവെയാണ് അറസ്റ്റ്. മോഷ്ടിച്ച ആഭരണങ്ങള്‍ വില്‍പന നടത്തി കിട്ടിയ പണം കൊണ്ട് ലോറി വാങ്ങി അതില്‍ പച്ചക്കറി കച്ചവടം നടത്തിവരികയായിരുന്നു.
മോഷണം നടത്തിയ ശേഷം തമിഴ്‌നാട്ടിലേക്കോ തെക്കന്‍ ജില്ലകളിലേക്കോ ഒളിവില്‍ പോകുകയാണ് ഇയാളുടെ രീതി.